Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNews10 ഗ്രാം...

10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി  പിടിയിൽ

പന്തളം : ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളിയെ പിടികൂടി.  ഇന്നലെരാത്രി 9.20 ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശിയെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്.

കഞ്ചാവ് കൈവശം വച്ചതിന് പന്തളം പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് ഗാസിപൂർ ജഗദീഷ് പൂർ  ഉരഹ, രാമാശ്രയ് പാൻഡെ മകൻ വിക്രാന്ത് പാസ്വാൻ (29) ആണ് അറസ്റ്റിലായത്.പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  ഇയാളെ പിടികൂടിയത്.

ഓപ്പറേഷൻ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയിൽ പോലീസ് നടത്തുന്ന റെയ്‌ഡിൽ നിരവധി പേരെ കഴിഞ്ഞദിവസങ്ങളിൽ കഞ്ചാവ് ഉപയോഗത്തിനു കസ്റ്റഡിയിലെടുക്കുകയും, കഞ്ചാവ് വിൽപ്പനയ്ക്ക് സൂക്ഷിച്ചതിന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിഥിതൊഴിലാളികളുടെ താമസസ്ഥലങ്ങൾ, വിദ്യാഭ്യാസസ്ഥാപനപരിസരങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾക്കെതിരായ റെയ്‌ഡുകൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ടായി സ്ഥലംമാറ്റം

പത്തനംതിട്ട: കണ്ണൂരില്‍ മരണപ്പെട്ട എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീണര്‍ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്...

പാണ്ഡവീയ മഹാവിഷ്ണു സത്രം : രഥ ഘോഷ യാത്ര നാളെ

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ നരസിംഹ ജയന്തി ആഘോഷം ആരംഭിച്ചു.മെയ്‌ 11നാണ് നരസിംഹ ജയന്തി. 10 മുതൽ 17വരെയാണ് പാണ്ഡവീയ മഹാവിഷ്ണു സത്രം .നാളെ പഞ്ചപാണ്ഡവ...
- Advertisment -

Most Popular

- Advertisement -