Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsയുകെയിൽ ജോലി...

യുകെയിൽ ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് : ഒരാൾ പിടിയിൽ

പത്തനംതിട്ട : യു കെ യിൽ ഫൈൻ ദിനിഗിംഗ് എന്ന സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി നൽകാമെന്നു പറഞ്ഞു  പണം തട്ടിയ കേസിൽ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട്  പള്ളിക്കച്ചിറ  മുക്കാഞ്ഞിരം തുമ്പോളിൽ വീട്ടിൽ  തോമസ് ജോൺ(52 ) ആണ് പിടിയിലായത്.

അയിരൂർ സ്വദേശിനിയായ നഴ്സിംഗ് കഴിഞ്ഞ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓഫർ ലെറ്റർ കാണിച്ചു 2022 സെപ്റ്റംബർ 28 ന് പ്രതി പരാതിക്കാരിയുടെ കയ്യിൽ നിന്നും 350000 കൈപ്പറ്റിയശേഷം വിസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ നൽകാതെ  കബളിപ്പിക്കുകയായിരുന്നു.

സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ  അഞ്ചൽ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തു.  തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്നു.  തുടർന്ന് ഇയാളെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി   റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

പ്രതിക്ക് തിരുവല്ല, പോത്താനിക്കാട്, അഞ്ചൽ  പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ  ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശമാരുടെ സമരം 50ാം ദിനത്തിലേക്ക് : മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം തിങ്കളാഴ്ച അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു.സമരത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിൽ മുടി മുറിച്ചാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.ഫെബ്രുവരി 10-ന്...

ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടുമെന്ന് ഇറാൻ

ടെഹ്‌റാൻ : 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചു നീട്ടിക്കൊണ്ടുപോകാൻ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി). ഇറാനെ ആക്രമിക്കുന്നതിന്റെ വിലയെന്താണെന്ന് യുഎസ് മനസിലാക്കണമെന്ന് ഐ.ആർ.ജി.സി. ജനറൽ മുഹമ്മദ്...
- Advertisment -

Most Popular

- Advertisement -