Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകൈനകരി പഞ്ചായത്തിൽ...

കൈനകരി പഞ്ചായത്തിൽ റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : കൈനകരി ഗ്രാമ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലെ റോഡുകളുടെ നിർമ്മാണത്തിന് തുടക്കമായി. എൽസി ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

2024-25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  നിർമ്മാണം. മൂന്നാം വാർഡിൽ കല്ലുപാലം മുതൽ എൽസി ജെട്ടി വരെയുള്ള 480 മീറ്റർ, രണ്ടാം വാർഡിൽ ആലുംന്തറ മുട്ടു മുതൽ വടക്കോട്ട് 420 മീറ്റർ എന്നിങ്ങനെയാണ് റോഡുകൾ  നിർമ്മിക്കുന്നത്.

20 ലക്ഷം രൂപയാണ് ചെലവ്. വർഷങ്ങളായി കൈനകരിയിലെ പാടശേഖര ബണ്ടുകളിൽ ജല ഗതാഗതത്തെ ആശ്രയിച്ച് താമസിക്കുന്നവർക്ക് പുതിയ റോഡ് ആശ്വാസമാകും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവ് അധ്യക്ഷയായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ,...

ഉത്സവത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് ജനങ്ങൾ നിർബന്ധിച്ചതിനാൽ:   കെ ജി മാർക്കോസ്

കൊല്ലം : കൊല്ലത്ത് ഉത്സവത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് കാഴ്ച്ചക്കാർ നിർബന്ധിച്ചതു കൊണ്ടാണെന്ന് ഗായകൻ കെ ജി മാർക്കോസ്. മനുഷ്യ മനസുകളിൽ വിഷമില്ലാതാകുന്നത് കലാകാരനെന്ന നിലയിൽ സംതൃപ്തി നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ഗാനമേളയിൽ...
- Advertisment -

Most Popular

- Advertisement -