Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruസ്വർണക്കടത്ത് :...

സ്വർണക്കടത്ത് : കന്നഡ നടിയിൽ നിന്ന് 14.8 കിലോ സ്വർണം പിടിച്ചെടുത്തു

ബെംഗളൂരു : സ്വർണം കടത്താൻ ശ്രമിക്കവെ കന്നഡ സിനിമാ നടി രണ്യ റാവു പിടിയിലായി .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് വിഭാ​ഗമാണ് വിമാനത്താവളത്തിൽ വച്ച് നടിയെ അറസ്റ്റ് ചെയ്തത്.ദുബായിൽ നിന്നാണ് രണ്യ സ്വർണം കടത്തിയത്.കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്.പൊലീസ് ഹൗസിം​ഗ് കോർപ്പറേഷൻ ഡയറക്ടർ ജനറൽ രാമചന്ദ്ര റാവുവിന്റെ മകളാണ് രണ്യ റാവു. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി 14.8 കിലോ സ്വർണം കടത്തിയത്.കോടതിയിൽ ​ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം 10ന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഒക്ടോബർ 10 ന്  രാവിലെ 10-ന് ദേവലോകം കാതോലിക്കേറ്റ് അരമന  ഹാളിൽ സമ്മേളിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ...

കെ എസ് ആർ ടി സി ജീവനകാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു .ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ ഗതാഗതമന്ത്രി നിർദ്ദേശം നൽകി. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാര്‍ക്ക് ശമ്പളം...
- Advertisment -

Most Popular

- Advertisement -