Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruഹംപിയിൽ കൂട്ടബലാത്സം​ഗം...

ഹംപിയിൽ കൂട്ടബലാത്സം​ഗം : അക്രമി സംഘം കനാലിൽ തള്ളിയിട്ട ഒഡിഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ബെം​ഗളൂരു : ഹംപിയിലെ കൂട്ടബലാത്സംഗത്തിന് മുന്‍പ് അക്രമികൾ മർദ്ദിച്ച് തടാകത്തിൽ തള്ളിയ ഒഡിഷ സ്വദേശി ബിബിഷിന്റെ മൃതദേഹം കണ്ടെത്തി. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഹംപിയിലെ കൊപ്പലിലെ കനാൽ കരയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.27 കാരിയായ ഇസ്രായേലി യുവതിയും 29 കാരിയായ ഹോംസ്റ്റേ ഉടമയുമാണ് കൂട്ടബലാത്സം​ഗത്തിന് ഇരയായത്.

കനാലിന് അടുത്ത് നക്ഷത്ര നിരീക്ഷണത്തിനായി നിന്ന ഇവരെ ബൈക്കിലെത്തിയ മൂന്നു പേരാണ് ആക്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ടശേഷമാണ് ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. കനാലിൽ വീണ യുഎസ് പൗരനായ ഡാനിയലും മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടെങ്കിലും ബിബിഷ് മുങ്ങിപ്പോകുകയായിരുന്നു.

അതിക്രമത്തിന് ഇരയായ യുവതികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യുനമർദ്ദം ,ചക്രവാതചുഴി : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി...

ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം : ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളുമായി സുവർണക്ഷേത്രത്തിൽ പ്രതിഷേധം

അമൃത്സർ : ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികത്തിൽ ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും ഖാലിസ്ഥാൻ മുദ്രാവാക്യവും ഉയർത്തി സുവർണക്ഷേത്രത്തിൽ പ്രതിഷേധം. ശിരോമണി അകാലിദൾ നേതാവ് സിമ്രൻജിത് സിങ് മാനും...
- Advertisment -

Most Popular

- Advertisement -