Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഓമല്ലൂരിൽ വയൽവാണിഭ...

ഓമല്ലൂരിൽ വയൽവാണിഭ സ്മാരകം നിർമ്മിക്കും  : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന്റെ ചരിത്രം തലമുറകൾക്ക് കണ്ട് മനസ്സിലാക്കുന്നതിന്  സ്മാരകം നിർമ്മിക്കുമെന്ന്   ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓമല്ലൂരിലെ കാർഷിക വിപണന മേളയായ വയൽവാണിഭത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം  മാർക്കറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പുത്തൻ തലമുറയ്ക്കും സന്ദർശകർക്കും ഓമല്ലൂരിന്റെ വേരുകൾ മനസിലാക്കാൻ നാടിനെ സംസ്കാരത്തിൻറെ അടയാളങ്ങളായ കാർഷിക സാമഗ്രികകൾ  സ്മാരകത്തിൽ പ്രദർശിപ്പിക്കും. അടുത്ത വാണിഭത്തിന് മുൻപ് സ്മാരകം യാഥാർത്ഥ്യമാക്കും. ഇതിനായി എംഎൽഎ ഫണ്ട്‌ വിനിയോഗിക്കും.

എല്ലാവരും ഒരുമയോടെ നാടിൻറെ കാർഷിക സംസ്കാരത്തിനായി നിലകൊള്ളുന്നതാണ് വാണിഭത്തെ  മനോഹരമാക്കുന്നത്.  കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരെ കച്ചവടത്തിനായി ഇവിടെ എത്തുന്നുണ്ട്. കർഷകരുടെ ക്ഷമയോടെയുള്ള അധ്വാനത്തിന്റെ ഫലമാണ് വയൽവാണിഭത്തിൽ കാണുവാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ വിളവിനാൽ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിൻ്റെ 75-ാംവാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസ പ്രഭാഷണ പരമ്പര കോന്നിയിൽ

കാേന്നി : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷക്കാലം കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി പ്രതിമാസ പ്രഭാഷണ പരമ്പര  കോന്നി ഗവ. ഹയർ സെക്കന്ററി സ്കൂൾ...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍,...
- Advertisment -

Most Popular

- Advertisement -