Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി കഞ്ചാവ്...

കളമശ്ശേരി കഞ്ചാവ് കേസ് : പ്രധാനപ്രതി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക്‌ കോളേജിലെ കഞ്ചാവ് കേസിൽ പ്രധാനപ്രതി പിടിയിൽ.കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അനുരാജാണ് പിടിയിലായത് .കൊല്ലം സ്വദേശിയായ അനുരാജാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖും ശാലിക്കുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്.

നാലുകിലോയിലേറെ കഞ്ചാവാണ് ഹോസ്റ്റലിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിടിച്ചെടുത്തത് രണ്ടുകിലോ മാത്രമാണ്.കാണാതായ കഞ്ചാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവിന്റെ വിതരണ കേന്ദ്രമായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിയുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്മീരിലെ കുൽ​ഗാമിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽ​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു . രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു .സൈന്യവും...

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ

കൊല്ലം: കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി....
- Advertisment -

Most Popular

- Advertisement -