Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല റെയിൽവെ...

തിരുവല്ല റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല കവർന്ന  യുവാവ് അറസ്റ്റിൽ

തിരുവല്ല : തിരുവല്ലയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല കവർന്ന പ്രതി പിടിയിലായി. തിരുവല്ല കുറ്റൂർ സ്വദേശിയായ 41 കാരൻ  ആണ് പിടിയിലായത്. പ്രതി യാത്രക്കാരിക്കൊപ്പം വണ്ടിക്കുള്ളിൽ കയറുകയും ഉടൻ തന്നെ മാല പൊട്ടിച്ച് അതേ വാതിൽ കൂടി പുറത്തേക്ക് ചാടി ചെങ്ങന്നൂർ ഭാഗത്തേക്ക് ട്രാക്ക് വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

ചെന്നൈയിലേക്കുള്ള 12696 എന്ന ട്രെയിനിൽ കയറാൻ വന്നപ്പോഴായിരുന്നു  കഴിഞ്ഞ രാത്രിയിൽ തിരുവല്ല പ്ലാറ്റ്ഫോമിൽ സംഭവം നടന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിലെ   ഉദ്യോഗസ്ഥരുടെയും ഓട്ടോ തൊഴിലാളികളുടേയും സമയോചിതമായ ഇടപെടൽ മൂലം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വലയിലാക്കി.

പ്രതിക്ക് മുൻപും ഇങ്ങനെയുള്ള ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് ഉദ്ധ്യോഗസ്ഥർ   പരിശോധിച്ചു വരുന്നു. ചെങ്ങന്നൂർ ആർ പി എഫ്   സബ് ഇൻസ്പെക്ടർ എസ്‌ സുരേഷ്  പ്രതിയെ അറസ്റ്റ് ചെയ്ത്   റെയിൽവേ പോലീസിന് കൈമാറി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട : അട്ടത്തോട്ടിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ (57) ആണ് മരിച്ചത്. ഞായർ അർധരാത്രിയിൽ നടന്ന സംഭവത്തിൽ ഭാര്യ...

പാരാലിമ്പിക്സ് : ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി സുമിത് ആൻ്റിൽ : ഇന്ത്യക്ക് മൂന്നാം സ്വർണം

പാരീസ് : പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സുമിത് ആൻ്റിൽ.പുരുഷൻ ജാവലിൻ ത്രോ F64 വിഭാ​ഗത്തിലാണ് സുമിത് ആൻ്റിൽ സ്വർണം നേടിയത്.ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നു സ്വർണമായി . 70.59 മീറ്റർ...
- Advertisment -

Most Popular

- Advertisement -