Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുറുപ്പംപടിയിൽ സഹോദരിമാര്‍...

കുറുപ്പംപടിയിൽ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവം : അമ്മയുടെ അറിവോടെയെന്ന് പ്രതി

കൊച്ചി : കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. അമ്മയെ ഒഴിവാക്കാൻ കുഞ്ഞുങ്ങളെ ഉപദ്രച്ചെന്നാണ് പ്രതി ആദ്യം നൽകിയ മൊഴി.

2023 ജൂൺ മുതലാണ് കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയായത്.ഭർത്താവ് മരിച്ച ശേഷമാണു ധനേഷുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലാകുന്നത്. രണ്ടാനച്ഛനെ പോലെ വീട്ടിൽ താമസമാക്കിയതിന് ശേഷമാണ് ധനേഷ് കുട്ടികളെ പീഡിപ്പിക്കാൻ തുടങ്ങിയത്.

മൊബൈലിൽ മൂത്ത കുട്ടിയുടെ സഹപാഠിയുടെ ചിത്രം കണ്ട പ്രതി ഈ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാൻ നിർബന്ധിച്ചു .തുടർന്ന് മൂത്തകുട്ടി സഹപാഠിക്ക് കത്തെഴുതുകയും ഈ കത്ത് കണ്ട ടീച്ചർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർകോട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്

കാസർകോട് : ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവ്.പ്രതി കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണ് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.സലീമിൻ്റെ സഹോദരി...

ചില വാനരന്മാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട് : വോട്ടർ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി എംപി

തൃശൂർ : വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുമല്ലെങ്കിൽ...
- Advertisment -

Most Popular

- Advertisement -