Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈനിൽ സുച്ചർ ലെസ്സ് വാൽവ് ശസ്ത്രക്രിയ വിജയകരം

അടൂർ: ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റ് ചുരുക്കവും അതിനോടൊപ്പം മൂന്നു രക്തധമനികളിൽ തടസ്സവുമുള്ള അടൂർ സ്വദേശിനിയായ 78 വയസ്സുള്ള രോഗിക്ക് വിജയകരമായി ചികിത്സ നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രി.

മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായാണ് സുച്ചർ ലെസ്സ് വാൽവ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സർജറി നടപ്പിലാക്കുന്നത്. വളരെ ചുരുങ്ങിയ വാൽവും മഹാധമനിയുമുള്ള രോഗികൾക്ക് അനുയോജ്യമായതാണ് തുന്നിപ്പിടിപ്പിക്കേണ്ടതില്ലാത്ത ഈ പ്രത്യേക വാൽവ് എന്ന് ലൈഫ് ലൈൻ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോക്ടർ എസ് രാജഗോപാൽ അഭിപ്രായപ്പെട്ടു. രോഗി പൂർണ്ണ ആരോഗ്യവതിയായി സുഖം പ്രാപിച്ചുവെന്ന് സർജറിയുടെ ഭാഗമായിരുന്ന കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ അജിത് സണ്ണി അറിയിച്ചു.

കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ സാജൻ അഹമ്മദ്,സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോക്ടർ വിനോദ് മണികണ്ഠൻ, ഡോക്ടർ സന്ദീപ് ജോർജ്, ഡോക്ടർ കൃഷ്ണമോഹൻ, ഡോക്ടർ ചെറിയാൻ ജോർജ്, ഡോക്ടർ ചെറിയാൻ കോശി എന്നിവരും ചികിത്സക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതമണ്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ  സമാന്തര പാതയിലൂടെയുള്ള യാത്ര ദുരിതമെന്ന് പരാതി

കോഴഞ്ചേരി : ബലക്ഷയം സംഭവിച്ച പുതമണ്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് നിര്‍മിച്ച സമാന്തര പാതയിലൂടെയുള്ള യാത്ര ദുരിതമെന്ന് പരാതി.ഇളകി കിടക്കുന്ന മെറ്റലും കുഴികളുമാണ് യാത്ര ദുരിതമാക്കുന്നത്. 100 മീറ്റർ മാത്രമാണ് ദൂരം...

പാലക്കാട് വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

പാലക്കാട് : പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു .പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത് .കൃഷി സ്ഥലത്ത് മോട്ടർ സ്ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതി എത്തിക്കുന്ന...
- Advertisment -

Most Popular

- Advertisement -