Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഹൈക്കോടതി ഉത്തരവ്...

ഹൈക്കോടതി ഉത്തരവ് പ്രകാരം കൊടിതോരണങ്ങൾ അഴിച്ചുമാറ്റിയത് തടഞ്ഞതിന് കേസ്: സി ഐ ടി യു നേതാവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് വിപരീതമായി  സ്ഥാപിച്ചവ നീക്കം ചെയ്തത് തടഞ്ഞതിനെതിരെ കേസ്. കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത്  വീട്ടിൽ സക്കീറി(58)നെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.

ശുചീകരണ തൊഴിലാളിയെ മർദിച്ചതിനും കേസെടുത്തു. സെക്രട്ടറിയുടെ മൊഴിപ്രകാരം എസ് ഐ ബി കൃഷ്ണകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട ടൗൺ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന വിവിധ സംഘടനകളുടെ അനധികൃത ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യവേയാണ്‌ പ്രതിയുടെ നേതൃത്വത്തിൽ  ഇവ കയറ്റിയ വാഹനം തടഞ്ഞു അസഭ്യം വിളിച്ചുകൊണ്ടു ഭീഷണിപ്പെടുത്തിയത്. കരാർ ജീവനക്കാരനായ കേശവനെയാണ് പ്രതി ദേഹോപദ്രവം ഏൽപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ  മഴയ്ക്ക് സാധ്യത: കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 14-ന് രാത്രി 11.30 മുതൽ 15-ന്  രാത്രി 11.30...

പോളിംഗ് ഉദ്യോഗസ്ഥർക്കായി മെഗാ ക്യാമ്പ് തിങ്കളാഴ്ച

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള മെഗാ ക്യാമ്പ് തിങ്കളാഴ്ച (മാർച്ച് 23) സംഘടിപ്പിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ...
- Advertisment -

Most Popular

- Advertisement -