Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകണ്‍സ്യൂമര്‍ഫെഡ് മുഖേന...

കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്ത 12 മുതൽ

തിരുവനന്തപുരം : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്ത 12 മുതൽ.  21 വരെ തുടര്‍ച്ചയായി 10 ദിവസം വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്തകള്‍ നടത്താനാണ് നിലവിലെ തീരുമാനം.

വിഷു-ഈസ്റ്റര്‍ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം 11-ന് രാവിലെ 9 മണിക്ക് മന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും, 14 ജില്ലാ കേന്ദ്രങ്ങളിലെ വില്‍പ്പന ശാലകളും ഉള്‍പ്പെടുത്തി 170 വിപണന കേന്ദ്രങ്ങള്‍ ആണ് സജ്ജമാകുന്നത്.

പൊതു വിപണിയേക്കാള്‍ 40% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങളും, പുറമെ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ, എന്നീ 13 ഇനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി ലഭ്യമാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുവർണ്ണ ജൂബിലിയുടെ നിറവിൽ പരുമല ആശുപത്രി

പരുമല : പരുമല സെൻ്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ രണ്ട്  വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം  ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ...

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു ; നാല് കുട്ടികള്‍ മരിച്ചു

ജയ്‌പൂർ : രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു .മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്‌ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. കെട്ടിടത്തിന്‍റെ...
- Advertisment -

Most Popular

- Advertisement -