Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപതിനേഴുകാരിയെ പീഡിപ്പിച്ച്...

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

പത്തനംതിട്ട : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ്‌ മുണ്ടൻചിറ സുനിതാ ഹൗസിൽ അനീഷ്  എന്ന സുധീഷാ(24)ണ് പിടിയിലായത്.

ഇൻസ്റ്റാഗ്രാം,വാട്സാപ്പ് എന്നിവയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ചിത്രങ്ങൾ എടുക്കുകയും,പിന്നീട് ഇവ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു പീഡനം. തുടർന്ന് കുട്ടി ഗർഭിണിയായി.
     
വയറുവേദനയെ തുടർന്ന് വെട്ടൂരുള്ള ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ  ഡോക്ടറിന്റെ  നിർദ്ദേശപ്രകാരം നടത്തിയ സ്കാനിങ്ങിൽ  5 മാസം ഗർഭിണിയാണെന്ന് വെളിപ്പെടുകയായിരുന്നു.പരിശോധന നടത്തിയ ലാബ്  അധികൃതർ  മലയാലപ്പുഴ പോലീസിൽ വിവരമറിയിച്ചു.

തുടർന്ന് ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്.പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ ഭാര്യ വീടായ കോന്നി പയ്യനാമൺ, തടത്തിൽ വീട്ടിൽ നിന്നും പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീരേറ്റുപുറം പമ്പ ജലമേളയില്‍ മേല്‍പാടന്‍ ചുണ്ടൻ കിരീടം അണിഞ്ഞു

തിരുവല്ല: 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാള്‍ പമ്പ ജലമേളയില്‍ മേല്‍പാടം ചുണ്ടന് കിരീടം നേടി. പായിപ്പാടന്‍ ചുണ്ടന്‍ രണ്ടാമതും  ജവഹര്‍ തായങ്കേരി മൂന്നാമതും എത്തി. ചുണ്ടന്‍ വള്ളങ്ങളുടെ...

കോഴിക്കോട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കോഴിക്കോട് : കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപാറയിൽ നേരിയ ഭൂചലനം. ശനിയാഴ്ച രാത്രി 7.30 ഓടെ പ്രത്യേക ശബ്ദം കേട്ടെന്നും ചലനം അനുഭവപ്പെട്ടന്നും പ്രദേശവാസികൾ പറഞ്ഞു.സെക്കൻഡുകൾ മാത്രമാണ് ചലനം ഉണ്ടായത്. പരിഭ്രാന്തരായ ആളുകൾ വീടുവിട്ട്...
- Advertisment -

Most Popular

- Advertisement -