Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതമിഴ്നാട് സ്വദേശിയെ...

തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

കായംകുളം:  തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ  എട്ടും ഒമ്പതും പ്രതികൾ അറസ്റ്റിൽ. കായംകുളം ചേരാവള്ളി മുറിയിൽ ഷിഫാനാ മൻസിലിൽ  ഉക്കാഷ് എന്ന് വിളിക്കുന്ന നബീൽ (21),  ചേരാവള്ളി  കളീക്കൽ പുത്തൻ വീട്ടിൽ സൈനുദ്ദീൻ (24) എന്നിവരാണ്  അറസ്റ്റിലായത്.

തമിഴ്നാട് കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന ആളുമായ വൈസിലിനെ ചേരാവള്ളിയിലെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി  ദേഹോപദ്രവം ഏൽപ്പിച്ച് പഴ്സ്  തട്ടിയെടുക്കുകയും വൈസിലിൻ്റെ മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി വൈസിലിനെ ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻ വലിച്ച കേസിലാണ് പ്രതികൾ  അറസ്റ്റിലായത്.

കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കും –  അഡ്വ.പി.എസ് ശ്രീധരൻപിള്ള

തിരുവല്ല: ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം...

ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്

ന്യൂഡൽഹി : ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 % വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി.രണ്ടു ക്ലാസുകളിലും...
- Advertisment -

Most Popular

- Advertisement -