Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramകേരളത്തിലേക്ക് ലഹരി...

കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ ബെംഗളൂരുവിൽനിന്ന് പിടികൂടി

മലപ്പുറം : കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുവതിയെന്ന് പോലീസ് അറിയിച്ചു.

നേരത്തെ അറസ്റ്റിലായ അസീസ്, ഷമീര്‍ ബാബു,അനസ്, സുഹൈല്‍ എന്നിവരിൽ നിന്ന്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉഗാണ്ട സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട ചില നൈജീരിയന്‍ സ്വദേശികളെക്കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു

ചെന്നൈ : ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു.സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.ഒരാഴ്ച മുൻപ് വാനനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഛർ​ദ്ദിക്കുകയും...

ജീവനാനന്ദം – ആന്വിറ്റി പദ്ധതി നിലവിലുള്ള പെന്‍ഷന്‍ അട്ടിമറിയ്ക്കാന്‍-സെറ്റോ

തിരുവനന്തപുരം : സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.  സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച...
- Advertisment -

Most Popular

- Advertisement -