Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായി എം...

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പിടികൂടി

തിരുവല്ല: അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി  പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല – അമ്പലപ്പുഴ റോഡിൽ  വാഹന പരിശോധനയ്ക്കിടെ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം  ഇന്ന് രാവിലെ 11 ഓടെ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ലോറി പിടികൂടിയത്.

ടിപ്പർ ഓടിച്ച ആലപ്പുഴ എണ്ണക്കാട് ബുധനൂർ കടമ്പൂർ തൃപ്പിലിത്തറ വീട്ടിൽ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തപ്പോൾ എം സാൻഡ് കൊണ്ടുപോകാനുള്ള നിയമപരമായ പാസ്സോ അനുമതിയോ  ഇല്ലായിരുന്നു.  ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ജിയോളജി വകുപ്പിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വാസങ്ങൾ സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് – സി.രാധാകൃഷ്ണൻ

ചങ്ങനാശ്ശേരി: എല്ലാ വിശ്വാസങ്ങളും സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് ഇതിന് മാറ്റം വരെണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. എൻ.എസ്.എസ്. ഹിന്ദുകോളേജ് പ്രിൻസിപ്പാളും എൻ.എസ്.എസ് ജനറൽ...

കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് അപകടം: 8 പേർക്ക് പരുക്ക്

പത്തനംതിട്ട :കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്. പത്തനാപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും കോന്നി...
- Advertisment -

Most Popular

- Advertisement -