Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്...

എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന: വഴിച്ചേരി മാര്‍ക്കറ്റില്‍ നിന്ന് 1800 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 1800 കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റിലെ എസ് ബി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോ, ഗ്ലാസ്, വാഴയില മുതലായവ പിടികൂടിയത്.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും മുനിസിപ്പാലിറ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കട ഉടമയ്‌ക്കെതിരെ തുടര്‍നടപടി സ്വീകരിക്കും. പിടികൂടിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുനിസിപ്പാലിറ്റിയുടെ എംസിഎഫിലേക്ക് മാറ്റി.  വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു സ്‌ക്വാഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും.

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തില്‍ ജോയിന്റ് ബി.ഡി.ഒ ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ് വിനോദ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ആര്‍ റിനോഷ്, ശുചിത്വ മിഷന്‍ പ്രതിനിധി എം ബി നിഷാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദഗ്ധന്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ പോലീസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ  പോലീസ് പിടികൂടി. ഇന്നലെ  രാവിലെ 11മണിയോടെയാണ്  സൗത്ത് പോലീസ് സ്റ്റേഷൻ ഐ എസ് എച്ച്ഒ കെ ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള സംഘം  നഗരത്തിൽ നിന്നും ഗുണ്ടാസംഘത്തെ പിടികൂടിയത്....

വയോധികനെ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട : സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് കൂനങ്കര പുളിമൂട്ടിൽ  ഷൈൻ ഷാജി (35)...
- Advertisment -

Most Popular

- Advertisement -