Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത്‌ എം...

കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ

കോട്ടയം : കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി  അർജുൻ (29) ആണ് നിരോധിത രാസലഹരിയായ  എം ഡി എം എയുമായി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇന്നലെ 11.30 മണിയോടെ തിരുവാതിക്കൽ പാറച്ചാൽ റോഡിലെ പാറച്ചാൽ പാലത്തിന് സമീപത്ത് സംശയകരമായി നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാൻ ശ്രമിക്കവേ കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്.

ഇയാളുടെ ദേഹ പരിശോധന നടത്തിയപ്പോൾ പ്രതി ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ വില്പനക്കായി സൂക്ഷിച്ച 11. 9 ഗ്രാം നിരോധിത ലഹരി വസ്തുവായ എംഡി എം എ കണ്ടെത്തി.

ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും, ഉൾപ്പെടുന്ന ടീമാണ് പരിശോധനയിൽ പങ്കെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും നാളെയും  കെ – സ്മാർട്ട് സേവനം ലഭിക്കില്ല

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ  പുരോഗമിക്കുന്നതിനാൽ 20, 21 തീയതികളിൽ പൊതുജനങ്ങൾക്ക് കെ സ്മാർട്ട്  സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ...

Kerala Lotteries Results 01-06-2026 Bhagyathara BT-56

1st Prize : ₹1,00,00,000/- BV 681771 (ERNAKULAM) Consolation Prize ₹5,000/- BN 681771 BO 681771 BP 681771 BR 681771 BS 681771 BT 681771 BU 681771 BW 681771 BX...
- Advertisment -

Most Popular

- Advertisement -