Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ ആദ്യ...

ജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാര്‍.

ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ദഫേദാര്‍. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം.മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിശക്തമായ മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ചക്കുളത്തുകാവ് പൊങ്കാല: കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ്...
- Advertisment -

Most Popular

- Advertisement -