Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramസാക്ഷരതാ പ്രവർത്തക...

സാക്ഷരതാ പ്രവർത്തക കെ വി റാബിയ അന്തരിച്ചു

മലപ്പുറം : സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു.58 വയസ്സായിരുന്നു .അർബുദം ബാധിച്ച് ഒരു മാസത്തോളമായി കോട്ടയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്.

14-ാമത്തെ വയസിലാണ് റാബിയയ്‌ക്ക് പോളിയോ ബാധിച്ചത്.ഏറെ വെല്ലുവിളികള്‍ നേരിട്ടായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. പ്രീഡിഗ്രി പഠനത്തിന് ശേഷം വീട്ടില്‍ സാക്ഷരതാക്ലാസ് തുടങ്ങി.1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നല്‍കി.സംസ്ഥാന സർക്കാരിൽ നിന്ന് നിരവധി പുരസ്കാരങ്ങൾ റാബിയയ്‌ക്ക് ലഭിച്ചിട്ടുണ്ട്.2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തേവലക്കരയിൽ വിദ്യാര്‍ഥിയുടെ അപകട മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം : തേവലക്കരയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതരുടെ അലംഭാവത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പല തവണ ഉദ്യോഗസ്ഥരുടെ യോഗം...

തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിൽ കാട്ടുപോത്ത് : മയക്കുവെടി വയ്ക്കാൻ മെഡിക്കൽ സംഘമെത്തി

തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിൽ കാട്ടുപോത്തിനെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. കാടുകയറിയ ഈഭാഗത്ത് നേരത്തെ തന്നെ...
- Advertisment -

Most Popular

- Advertisement -