Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryആത്മീയതയുടെയും ശില്പ...

ആത്മീയതയുടെയും ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ: മഹാരാഷ്ട്ര ഗവർണർ

തൃക്കൊടിത്താനം :  കേരളത്തിന്റെ ആത്മീയതയുടെയും, ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ച പാണ്ഡവ ക്ഷേത്രങ്ങളെന്ന് മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന്റെ സത്രശാല സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം.
പാണ്ഡവരിൽ ഇളയ സഹോദരൻ സഹദേവന് ഇഷ്ടപ്പെട്ട വിഗ്രഹം ലഭിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിലൂടെ ആഴിയിൽ നിന്നും വിശ്വരൂപമായ അത്ഭുത നാരായണനെ പ്രതിഷ്ഠ നടത്തിയ കഥയും അദ്ദേഹം പറഞ്ഞു. പല ദേശത്തു നിന്നുമുള്ളവരാണ് സത്രത്തിൽ പങ്കെടുക്കാനത്തുന്നത്. നാനത്വത്തിൽ ഏകത്വമെന്ന നിലയിൽ സത്രത്തെ കാണാൻ കഴിയണമെന്നും ഗവർണർ പറഞ്ഞു.
പഞ്ച ദിവ്യ ദേശ ദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് കളത്തൂർ, സത്ര സമിതി ജനറൽ കൺവീനർ വിനോദ്. ജി നായർ ചക്കിട്ട പറമ്പിൽ, ഉപദേശക സമിതി സെക്രട്ടറി പി. ആർ രാജേഷ് തിരുമല തേവള്ളി, സബ് ഗ്രൂപ്പ് ഓഫീസർ ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുൻപായി ക്ഷേത്രത്തിലെ ഗോശാല ഗവർണർ സന്ദർശിച്ചു. ജഗദീഷ് ഐരടത്ത് രചിച്ച സഹസ്ര ദള പദ്മം സത്ര ഗീതം ഗവർണർ റിലീസ് ചെയ്തു. സ്റ്റേജ് അലങ്കാരം ചെയ്ത മഞ്ചേഷ് മോഹനനെയും, അംബിക ഡക്കറേഷൻ ഉടമ മംഗളനെയും ചടങ്ങിൽ ആദരിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

റാന്നി : വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് വിശ്വാസി സംഗമം പൊതുസമ്മേളനം...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജത്തിനുള്ള തേക്ക് മരത്തിൻ്റെ തൈലാധിവാസം നടന്നു

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജനിർമ്മാണത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി നിക്ഷേപിച്ചു. ഇനിയും 6 മാസത്തോളം ധ്വജസ്തംഭത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ വിശ്രമിക്കും. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക്...
- Advertisment -

Most Popular

- Advertisement -