വയനാട് : വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു.എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെ (63) മകൻ റോബിൻ (37 ) ആണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ റോബിൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ബേബിയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ വെട്ടേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.റോബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.