Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeSpiritualപെരിങ്ങര ലക്ഷ്മീനാരായണ...

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  തിരുവുത്സവത്തിന് വിഷുദിനത്തിൽ കൊടിയേറി. തന്ത്രി  അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്  നടന്നു. വൈകിട്ട് രമേശ് ഇളമൺ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും, കൃഷ്ണപ്രിയ & പാർട്ടിയുടെയും നൃത്തനൃത്യങ്ങളും നടന്നു.

ഉത്സവത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും നവകവും പ്രത്യേക ഉച്ച പൂജയും, വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണവും  ഉണ്ടാകും.

8 -ാം ഉത്സവ ദിവസമായ 21 ന് പ്രത്യേക ഉത്സവബലി ദർശനം. ഏപ്രിൽ 22 ന്  പള്ളിവേട്ടയ്ക്കു ശേഷം 23 ന്  ആറാട്ടിനായി കുറിശ്ശിമന കടവിലേക്ക് എഴുന്നള്ളിപ്പും നടക്കും. തുടർന്നു നടക്കുന്ന ആറാട്ടു വരവിനും, ആറാട്ടു സദ്യയ്ക്കും ശേഷം ഉത്സവം  സമാപിക്കും.

ഉത്സവചടങ്ങുകൾക്ക് കൃഷ്ണൻ നമ്പൂതിരി,ഡോ.രമേശ് ഇളമൺ നമ്പൂ തിരി, ചിറ്റേഴത്ത് ഗോപിനാഥൻ നായർ, ശ്രീനാഥ് നമ്പൂതിരി,വിഷ്ണുനമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൂഹ നേത്രദാനയജ്ഞം : മിഴി-2026 ബ്രോഷർ പ്രകാശനം

തിരുവല്ല : കാവുംഭാഗം തിരു - ഏറങ്കാവ്  ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേവസ്വം ഭരണസമിതിയും സക്ഷമ തിരുവല്ല താലൂക്ക് സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമൂഹ നേത്രദാന യജ്ഞ( മിഴി -2026)ത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു....

വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് എത്തിയ  ഉദ്യോഗസ്ഥരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ  പൊലീസ് പിടികൂടി

ആറന്മുള : നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ എത്തിയ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ആറന്മുള പൊലീസ് പിടികൂടി. കിടങ്ങന്നൂർ കോട്ട സ്വദേശി കോട്ട...
- Advertisment -

Most Popular

- Advertisement -