Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി കേരളത്തിൽ...

പ്രധാനമന്ത്രി കേരളത്തിൽ :ഇന്ന് രണ്ട് പൊതുസമ്മേളനങ്ങൾ

തിരുവനന്തപുരം :കേരളത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും . രാവിലെ 10-ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രിയുടെ പൊതുസമ്മേളനങ്ങൾ.ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഹെലികോപ്റ്റർ മാർഗമാകും തൃശൂരിലെത്തുന്നത്.

കുന്നംകുളത്തെ പരിപാടിയിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ സരസുവും തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയും പങ്കെടുക്കും. കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിലെ സ്ഥാനാർത്ഥി വി മുരളീധരനും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് എറണാകുളം നഗരത്തിൽ രാവിലെ 9 മുതൽ 11 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.കാട്ടാക്കടയിൽ ഇന്ന് രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കെ. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്നാണ് സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും...

മരം മുറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു

അടൂർ : മരം മുറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു. എഴംകുളം, പാലമുക്ക് ശ്രീ നിലയത്തിൽ പി.എ. സുരേഷ്(50) ആണ് മരിച്ചത്. പറക്കോട് ഭാഗത്തുള്ള ഒരു വീട്ടിലെ മരം മറിക്കുന്നതിൻ്റെ...
- Advertisment -

Most Popular

- Advertisement -