Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅതിർത്തി മേഖലകളിൽ...

അതിർത്തി മേഖലകളിൽ ഡ്രോൺ : ജമ്മു വിമാനത്താവളം  അടച്ചു

ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ  തുടർന്ന് ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയിൽ ജമ്മുവിൻ്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജമ്മു, സാംബ, കത്വവ, പഠാൻ കോട്ട് എന്നിവിടങ്ങളിലായിരുന്നു ഡ്രോണുകൾ എത്തിയത്. എന്നാൽ ഡ്രോണുകൾ ഒന്നും തന്നെ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തി നിലവിൽ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു. സംഘർഷം ഒഴിഞ്ഞതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് രാത്രിയോടെ അടക്കുകയായിരുന്നു.

അതേസമയം, എയർ ഇന്ത്യയും വിമാന സർവ്വീസുകൾ നിറുത്തിവച്ചു. പാക് ഡ്രോണുകൾ കണ്ടതിനെ തുടർന്ന് ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള ഇന്നത്തെ സർവ്വീസുകൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ലേ,രാജ്കോട്ട്, ജോധ്പുർ, ശ്രീനഗർ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്ന് സർവ്വീസില്ല. ഡ്രോണുകൾ വന്ന സാഹചര്യം സേന വിലയിരുത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ കോടതിയിൽ കീഴടങ്ങി

പത്തനംതിട്ട : പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ ഇന്ന് കോടതിയിൽ കീഴടങ്ങി. കേസിലെ ഏഴാം പ്രതിയായ സൈനികൻ പെരുനാട് പൊട്ടൻമൂഴി വാഴവിളയിൽ മനു (38) ആണ് പോക്സോ പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കേസിൽ 19...

പിതാവിന്റെ മർദ്ദനത്തിൽ 18 കാരിക്ക് പരിക്ക്: പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന പിതാവ് അമ്മയെ മർദ്ദിച്ചപ്പോൾ തടസ്സം പിടിച്ച മകൾക്ക് കൈക്ക് ബക്കറ്റ് കൊണ്ടുള്ള അടിയേറ്റു വിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. മകളുടെ പരാതിയിൽ കേസെടുത്ത പോലീസ് അച്ഛനെ  അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -