Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഅനധികൃത വിദേശമദ്യവില്പന...

അനധികൃത വിദേശമദ്യവില്പന നടത്തിയയാൾ പിടിയിൽ

പത്തനംതിട്ട: അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശംവച്ച് അനധികൃതമായി   വിൽപ്പന നടത്തിയതിന് ഒരാളെ മൂഴിയാർ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങമൂഴി അമ്പലത്തുങ്കൽ വീട്ടിൽ എ കെ രാജു( 65)ആണ് പിടിയിലായത്.

4 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. അങ്ങമൂഴി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിക്ക് സമീപത്ത് റോഡരികിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. അളവിൽ കവിഞ്ഞ് മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിനു മൂഴിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂഴിയാർ പോലീസ് ഇൻസ്പെക്ടർ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 നാണ് രാജുവിനെ പിടികൂടിയത്. പോലീസ് സ്ഥലത്ത് എത്തുമ്പോൾ, കുപ്പിയിൽ നിന്നും മറ്റൊരാൾക്ക് ഗ്ലാസ്സിൽ മദ്യം പകർന്നുകൊടുക്കുന്നതും, കുടിച്ചിട്ട് രാജുവിന് അയാൾ തിരികെ കൊടുക്കുന്നതും കണ്ടു. ആങ്ങമുഴി വേങ്ങതോട്ടത്തിൽ ബിജു(38)വാണ് ഇയാളിൽ നിന്നും പണം നൽകി മദ്യം വാങ്ങിക്കുടിച്ചത്. കേസിൽ ബിജുവിനെ രണ്ടാം പ്രതിയാക്കി.

വിദേശമദ്യം ചിറ്റാർ ബിവറേജസ് ഷോപ്പിൽ നിന്നും വാങ്ങിയതാണെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്ന് മനുഷ്യ വിരൽ കിട്ടിയെന്ന് പരാതി

മുംബൈ : മഹാരാഷ്ട്രയിലെ മലാഡിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും കൈവിരലിന്റെ ഭാ​ഗം കിട്ടിയെന്ന് പരാതി.ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് കൈവിരൽ കണ്ടത്. യമ്മോ...

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക് : ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ആരോപണം

കണ്ണൂർ : കണ്ണൂർ വെടിവെപ്പിഞ്ചലിൽ അങ്കണവാടിയില്‍ വെച്ച് വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്.കുട്ടിയെ ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....
- Advertisment -

Most Popular

- Advertisement -