Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പിൾ മരുന്നുകൾ...

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം : സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂർ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഡോക്ടേഴ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി.

ഫിസിഷ്യൻസ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും അമിത വില ഈടാക്കി വിൽപന നടത്തിയതായും കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ മരുന്നുകളും രേഖകളും വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

രഹസ്യ വിവരത്തെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടന്നത്. ഫിസിഷ്യൻസ് സാമ്പിൾ വിൽപന നടത്തുന്നവർക്കെതിരെയും മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കേണ്ടതാണ്ടോ(ടോൾ ഫ്രീ നമ്പർ 1800 425 3182)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന: വഴിച്ചേരി മാര്‍ക്കറ്റില്‍ നിന്ന് 1800 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 1800 കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റിലെ എസ് ബി...

റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കും : ട്രംപ്

വാഷിംഗ്‌ടൺ : റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ...
- Advertisment -

Most Popular

- Advertisement -