Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഎത്യോപ്യൻ ഓർത്തഡോക്സ്...

എത്യോപ്യൻ ഓർത്തഡോക്സ് സഭ യുവജന പ്രതിനിധികൾ മലങ്കരസഭാ ആസ്ഥാനം സന്ദർശിച്ചു

കോട്ടയം: ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ പ്രധാന സഭയായ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ യുവജന പ്രതിനിധികൾ മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനം  സന്ദർശിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ യുവജനസംഘത്തെ മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അരമന ചാപ്പലിൽ പ്രാർത്ഥനയിൽ പങ്കെടുത്ത സംഘം കാലം ചെയ്ത പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിലും പ്രാർത്ഥന നടത്തി.

എത്യോപ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിലുളള സാംസ്ക്കാരിക, വേദശാസ്ത്ര ഉൾക്കാഴ്ച്ചകളെക്കുറിച്ചും പൈതൃകങ്ങളെക്കുറിച്ചും നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ് ക്ലാസ് എടുത്തു.

മലങ്കരസഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത്. 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ സംഘം  പരുമല സെമിനാരി, നിരണം പള്ളി, ചേപ്പാട് പള്ളി, പെരുനാട് ബഥനി ആശ്രമം തുടങ്ങിയ ആധ്യാത്മിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ അപകടം ; 2 തൊഴിലാളികൾ മരിച്ചു

ഇടുക്കി : ഇടുക്കിയിൽ റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു .ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.നിർമ്മാണ പ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇരുപത് അടിയോളം...

ശ്വേത മേനോൻ അമ്മ പ്രസിഡന്റ് ; കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

കൊച്ചി : നടി ശ്വേതാ മേനോൻ താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റ് സ്ഥാനത്ത് ലക്ഷിമിപ്രിയയും,ജയൻ ചേർത്തലയും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു.വാശിയേറിയ...
- Advertisment -

Most Popular

- Advertisement -