ചെങ്ങന്നൂർ : മുളക്കുഴ പള്ളിപ്പടിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന മാരുതി കാറും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ബസുമാണ് ഉച്ചയ്ക്ക് 3.15 ഓടെ കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. പരിക്കേറ്റ ആളെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.