Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി ദിനം...

പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല : പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി നെടുമ്പുറം ഗ്രാമപഞ്ചായത്തിന്റെയും ഹരിത മിഷൻ, എംജി എൻ ആർ ജി എസ്ന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു . ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ‘ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ഈ ഭൂമി നാളത്തെ തലമുറയ്ക്ക് കൈമാറേണ്ടത് ഉണ്ട് എന്ന ബോധ്യം നമ്മളിൽ എല്ലാവർക്കും ഉണ്ടാവണമെന്ന് ഓർമിച്ചുകൊണ്ട് ഗവൺമെൻറ് എൽ പി എസ് സ്കൂൾ പൊടിയാടിയിൽ വച്ച് വൃക്ഷ തൈനട്ട് പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി പ്രസന്നകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു . ഗവൺമെൻറ് എൽ പി സ്കൂളിൽ പിറന്നാൾ ദിനത്തിൽ ഒരു തൈ എന്ന പേരിൽ ആരംഭിച്ച വൃക്ഷവത്കരണ ക്യാമ്പിനും തുടക്കം കുറിച്ചു . ഹരിത മിഷൻ നൽകിയ വൃക്ഷത്തൈകൾ തൊഴിലുറപ്പ് തൊഴിലാളികളാണ് നടുന്നത്.

പഞ്ചായത്ത് അംഗങ്ങളായ വൈശാഖ് പി ,ഷെയർലി ഫിലിപ്പ്,പ്രീതി മോൾ ജെ,തോമസ് ബേബി,ഗിരീഷ് കുമാർ,ജിജോ ചെറിയാൻ,ഗ്രേസി അലക്സാണ്ടർ, എൽപിഎസിലെ പ്രധാന അധ്യാപിക ഷെറി ജോൺസൺ ,കൃഷി ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 24 (പുത്തന്‍ചന്ത ഗേറ്റ്) ഒക്ടോബര്‍ 22 രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ...

സംസ്ഥാനത്ത് മഴ കനക്കുന്നു : 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ വ്യാപകമായതിനെ തുടർന്ന് 9 ജില്ലകളിൽ കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -