Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരു ദുരന്തം...

ബെംഗളൂരു ദുരന്തം : ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ. ആർസിബി മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെ,ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡന്റ് സുനിൽമാത്യു, കിരൺ, സുമന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത് .

ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത് .സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 13 വയസ്സുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്സവങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് പൊതുഫണ്ട് ഉപയോ​ഗിക്കരുത്:  കേന്ദ്ര ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഉത്സവങ്ങളോടനുബന്ധിച്ച് സമ്മാനങ്ങൾ നൽകുന്നതിനായി പൊതുഫണ്ട് ഉപയോ​ഗിക്കാൻ പാടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി. ദീപാവലി, നവരാത്രി പോലുള്ള ഉത്സവങ്ങളുടെ ആഘോഷങ്ങൾക്കായി പൊതുഫണ്ടിൽ നിന്ന്...

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് ആറു മുതൽ

തിരുവനന്തപുരം : പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളിൽ നടക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ...
- Advertisment -

Most Popular

- Advertisement -