Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവെമ്പായത്ത് നിന്ന്...

വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണം : പോലീസിനെതിരെ കുടുംബം

തിരുവനന്തപുരം : വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ചുവെന്ന് സുഹൃത്ത് .പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചത്കാണാതായ അഭിജിത്താണെന്ന് കഴിഞ്ഞ ദിവസം സുഹൃത്ത് വിജയ് പൊലീസിന് മൊഴി നൽകി. മാര്‍ച്ച് മൂന്നിനാണ് വെമ്പായം സ്വദേശി അഭിജിത്ത് (16) വീടുവിട്ടിറങ്ങുന്നത്. അഭിജിത്തിനെ കാണാനില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മാർച്ച് 5 നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം ലഭിച്ചത്.ബന്ധുക്കൾ ആരും അന്വേഷിച്ച് വരാത്തത് കൊണ്ട് മൃതദേഹം സംസ്കരിച്ചെന്നാണ് പൊലീസ് പറയുന്നത് .എന്നാൽ കൃത്യമായ നടപടികൾ പാലിക്കാതെ ​ധൃതിപിടിച്ച് മൃതദേഹം സംസ്കരിച്ചതിൽ ബന്ധുക്കൾ ​​ദുരൂഹത ആരോപിക്കുന്നു.കാണാതായ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കുറച്ചു പോലീസിൽ അറിയിച്ചെങ്കിലും സുഹൃത്തിൽ നിന്ന് മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുജറാത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

അഹമ്മദാബാദ് :ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ബിജെപി സ്ഥാനാർഥി മുകേഷ് ദലാലാണ് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ്...

ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത ചീഫ് ജസ്റ്റിസായി നിർദേശിച്ചു

ന്യൂഡൽഹി : സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നാമനിർദ്ദേശം ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. അടുത്ത മാസം 23 നാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി വിരമിക്കുന്നത് .2027...
- Advertisment -

Most Popular

- Advertisement -