കോട്ടയം : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വിമാന ദുരന്തം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതായി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
മലയാളിയായ നഴ്സ് രഞ്ജിതയടക്കമുള്ളവരുടെ സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരമാണ് ചിറകറ്റ് വീണത്. വേദനയിലാഴ്ന്നിരിക്കുന്നവർക്ക് സർവ്വശക്തൻ ആശ്വാസം പ്രദാനം ചെയ്യട്ടെ. മരണപ്പെട്ടവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനം ഹെൽപ്പ് ലൈൻ നമ്പറുകൾ തുറന്നിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ഭരണകൂടവുമായി ചേർന്ന് ചെയ്യുവാൻ ആ മേഖലയിലുള്ള സഭാ മക്കൾ മുന്നിട്ടിറങ്ങണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിർദേശിച്ചു.