Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരിൽ ഷാഫിയും...

നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന : വിവാദം

മലപ്പുറം : നിലമ്പൂരിൽ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധന നടത്തിയതിൽ വിവാദം .മനഃപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും ഇന്‍സള്‍ട്ടായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.നിലമ്പൂർ വടപുറത്തായിരുന്നു പരിശോധന നടന്നത്.

പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ ഷാഫിയുടെ വാഹനത്തിലാണ് പരിശോധന നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന ഷാഫിയുടെയും രാഹുലിന്റെയും ട്രോളി ബാഗുകളും തുറന്ന് പരിശോധിച്ചു .യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വും ആരോപിച്ചു.എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന സ്വാഭാവികമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം : 15പേർ മരിച്ചു ; 10പേർ ഗുരുതരാവസ്ഥയിൽ

ചണ്ഡീഗഢ് : പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു.1 0പേർ അതീവ ഗുരുതരാവസ്ഥയിലാണ് .അമൃത്സറിലെ അഞ്ച് ​ഗ്രാമങ്ങളെയാണ് മദ്യ ദുരന്തം ബാധിച്ചത്. ഞായറാഴ്ച വൈകുന്നേരം ഒരേ ഉറവിടത്തിൽ...

പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി

തിരുവല്ല: പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി. തിരുവല്ല സബ് ആർ ടി ഓഫീസിനു കീഴിലുള്ള പുളിക്കീഴ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഗ്രൗണ്ട് നിലവിൽ വെള്ളം കയറി ഉപയോഗയോഗ്യമല്ലാതായതിനാൽ പൊതുജനസൗകര്യാർത്ഥം തിങ്കളാഴ്ച്ച...
- Advertisment -

Most Popular

- Advertisement -