Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനാല് കിലോ...

നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ആലപ്പുഴ: അമ്പലപ്പുഴയിൽ  നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്വദേശികളായ 3 പേരെയാണ്   അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ജൂൺ 9 -ന്  രാത്രി 11 മണിയോടെ അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെ പോലീസിനെ കണ്ട ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സ്കൂൾ പരിസരത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടത്. ഒളിവിൽ പോയ പ്രതികളെ  മണിക്കൂറിനകം പുറക്കാട് ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു.

ഇൻസ്പെക്ടർ എം പ്രതീഷ്കുമാർ, എസ് ഐമാരായ അനീഷ് കെ ദാസ്,നിധിൻ രാജ്,പ്രിൻസ് സൽപുത്രൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിമോൻ,രതീഷ് വാസു, ജോസഫ് ജോയി,എബിൻ സിൽവസ്റ്റർ, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്,മിഥുൻ,ശ്രീജി, അമ്പാടി,ഹോംഗാർഡ് ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേൽപ്പട്ട സ്ഥാനത്തേക്ക് 4 പേരെ തിരഞ്ഞെടുക്കുന്നത്  സുതാര്യവും, നീതിയുക്തവും ആകണം: ഓർത്തഡോക്സ് സഭ അത്മായ വേദി

കോട്ടയം: 2026 ഓഗസ്റ്റ് 27-ന് മുളന്തുരുത്തിയിൽ കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മേൽപ്പട്ട സ്ഥാനത്തേക്ക് 4 പേരെ തിരഞ്ഞെടുക്കുന്നത്  സുതാര്യവും, നീതിയുക്തവും ആകണമെന്ന്  ഓർത്തഡോക്സ് സഭ അത്മായ വേദി ആവശ്യപ്പെട്ടു. ഇക്ട്രോണിക്...

തങ്കി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31 (തങ്കി ഗേറ്റ്)  ഏപ്രിൽ 16 രാവിലെ എട്ട് മണി മുതല്‍ 18-ന്  വൈകിട്ട് ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി  അടച്ചിടും. വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -