Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsസുഗന്ധഗിരിയിലെ മരം...

സുഗന്ധഗിരിയിലെ മരം മുറി :3 പേർക്കെതിരെ കൂടി നടപടി

വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി തുടങ്ങിയവരെ കൂടി സസ്‌പെൻഡ് ചെയ്തു. 6 പേരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.ഇതോടെ സംഭവത്തിൽ 9 വനംവകുപ്പ് ജീവനക്കാർ സസ്പെൻഷനിലായി.

മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. നീതുവിനെ ഇന്നലെയാണ് സസ്പെൻഡ് ചെയ്തത് .ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്നാണ് ഉന്നതാന്വേഷണ റിപ്പോർട്ട്.ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി...

തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

പത്തനംതിട്ട : ശബരിമല തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നാഗരാജൻ (58) ആണ് മരിച്ചത്. വടശേരിക്കര പാലത്തിന് സമീപത്ത് നിന്ന് ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു വൈദ്യുതാഘാതമേറ്റത്. പാലത്തിൽ കിടന്നിരുന്ന...
- Advertisment -

Most Popular

- Advertisement -