Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതൊഴിലുറപ്പ് തൊഴിലാളികൾക്ക്...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തണലായി കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി

തിരുവല്ല: തൊഴിലുറപ്പ് തൊഴിലാളികൾക്ക് തണലായി കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി വള്ളംകുളം സോണൽ കമ്മിറ്റി. ഇരവിപേരൂർ പഞ്ചായത്തിലെ നന്നൂരിൽ നടന്ന ചടങ്ങിൽ വള്ളംകുളത്തുള്ള അഞ്ചു വാർഡുകളിലെ എൻ ആർ ഇ ജി തൊഴിലാളികൾകളായ 120 പേർക്ക് മഴക്കുപ്പായവും തൊപ്പികുടയും വിതരണം ചെയ്തു.

മഴക്കാലമായതിനെ തുടർന്നുള്ള തൊഴിൽ നഷ്ടം ഒഴിവാക്കാനാണ് ഈ സാന്ത്വന പരിപാടി നടപ്പാക്കിയതെന്ന് സൊസൈറ്റി സോണൽ പ്രസിഡന്റ്‌ രാജീവ്‌ എൻ എസ്സ്, സെക്രട്ടറി ഡോ അഭിനേഷ് ഗോപൻ എന്നിവർ പറഞ്ഞു.

നൂറുദിന തൊഴിൽ പൂർത്തീകരിച്ച തൊഴിലാളികളെ അഭിനന്ദിച്ചു. അഡ്വ. രാജീവ്‌. എൻ, പി. ബി. അഭിലാഷ്, കെ എൻ. രാജപ്പൻ, വിജയമ്മ. കെ കെ, രമ്യ പി ആർ, രമ്യ അനുരാജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ മൂന്ന് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതോടെ നാളെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലെർട്ട് .മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.കേരള-ലക്ഷദീപ്-കർണാടക...

വൈക്കത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കർഷകൻ ജീവനൊടുക്കി

കോട്ടയം : വൈക്കം തലയാഴം സിപിഐ ഓഫിസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കർഷകൻ ജീവനൊടുക്കി.കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്.സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടിരുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം...
- Advertisment -

Most Popular

- Advertisement -