Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEducationഎം.ബി.എ സ്പോട്ട്...

എം.ബി.എ സ്പോട്ട് അഡ്മിഷൻ

കോട്ടയം : സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ
യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025 -27 ബാച്ചിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ജൂൺ 27 (വെളളി)ന് രാവിലെ 10ന് കിക്മ കാമ്പസിൽ വച്ചാണ് സ്പോട്ട് അഡ്മിഷൻ.
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ് ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും എസ്.സി./എസ്.ടി/ഫിഷറീസ് വിഭാഗത്തിനായി സംവരണം ചെയ്തതിൽ ഒഴിവുള്ള സീറ്റിലേക്കും ഇതോടൊപ്പം പ്രവേശനം നടത്തും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദവും പ്രവേശന പരീക്ഷാ സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. വിശദ വിവരത്തിന് ഫോൺ: 9496366741,8547618290.വെബ്സൈറ്റ് –www.kicma.ac.in
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത് : നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി : നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച വാഹനങ്ങളുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും നടനെ വീണ്ടും...

പിറന്നാളാഘോഷത്തിനിടെ സംഘര്‍ഷം: 5 പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാളാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു.ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.സംഭവത്തിൽ മൂന്നു പേരെ...
- Advertisment -

Most Popular

- Advertisement -