Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsനന്മയുടെ പ്രവർത്തനങ്ങൾ...

നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കും : ജോബ് മൈക്കിൾ എം.എൽ.എ

തിരുവല്ല : നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും മാനസിക സംഘർഷങ്ങളുടെ നടുവിൽ പുസ്തകങ്ങളിലൂടെ  ലഭിക്കുന്ന അറിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.വൈ.എം.സി.എ സബ് – റീജൺ സി.എസ്.ഐ ബധിര വിദ്യാലയത്തിൽ നടത്തിയ ലഹരിയുടെ ഇരുട്ടിൽ  നിന്ന് വായനയുടെ വെളിച്ചത്തിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  അറിവിന്റെ  വെളിച്ചമാകുവാൻ കഴിയണമെന്നും ഇരുളടഞ്ഞ ജീവിതങ്ങൾക്ക് അത് പ്രകാശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി. കേരള റീജൻ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പ്രിൻസിപ്പാൾ റീന വർഗീസ്, ഹെഡ്മിസ്ട്രസ്സ് ലീന ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം സജി അലക്സ്, മുൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജുബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രോഗ്രാം കൺവീനർ റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ജൂൺ 24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
- Advertisment -

Most Popular

- Advertisement -