Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsചരിത്രം കുറിച്ച്...

ചരിത്രം കുറിച്ച് ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ

ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ളവരുമായി ആക്സിയം-4 ദൗത്യ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത്. 28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറായ ശുഭാംശു ശുക്ലയാണ് പൈലറ്റ്. 4 ദിവസമാണ് സംഘം നിലയത്തിൽ കഴിയുന്നത് .അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്)...

ആർഎൽവി ലാൻഡിങ് പരീക്ഷണം വിജയകരം

ബെം​ഗളൂരു:ഐ എസ് ആർ ഒ യുടെ റീ-യൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പുഷ്പകിന്റെ വിക്ഷേപണം വിജയകരം.ചിത്രദുർ​ഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നും രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ...
- Advertisment -

Most Popular

- Advertisement -