Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramചി​കി​ത്സ ന​ൽ​കിയില്ല...

ചി​കി​ത്സ ന​ൽ​കിയില്ല : മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മ​രി​ച്ചു

മലപ്പുറം : മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മ​രി​ച്ചു. കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹി​റ ഹ​റീ​റ – ന​വാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ​ൻ എ​ർ​ഹാ​നാ​ണ് മ​രി​ച്ച​ത്.മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാഞ്ഞതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. അക്യു​പം​ഗ്ച​റി​സ്റ്റുകളായ മാതാപിതാക്കൾ ​കുഞ്ഞിന്റെ സ്ഥിതി ​ഗുരുതരമായിട്ടും ചികിത്സ നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോട്ടയ്ക്കലിലെ വീട്ടില്‍വെച്ചാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന് മഞ്ഞപ്പിത്തം ഇല്ലായിരുന്നുവെന്നും പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത് .എന്നാൽ കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മലപ്പുറം ഡിഎംഒ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനായക ചതുർഥി ആഘോഷം

അമ്പലപ്പുഴ: എൻ. എസ്‌. എസ്‌. കരയോഗം 1632ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15-ന് വിനായക ചതുർഥി ആഘോഷം കരയോഗ മന്ദിരത്തിൽ സംഘടിപ്പിക്കും. പുലർച്ചെ 5-ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7-ന്...

ആട് വസന്ത രോഗ നിർമ്മാർജ്ജന യജ്ഞം ഇന്നു മുതൽ ആരംഭിക്കും

തിരുവനന്തപുരം : ആടുകളെയും ചെമ്മരിയാടുകളെയും മാരകമായി ബാധിക്കുന്ന വൈറസ് രോഗ ബാധയായ PPR അഥവാ ആടു വസന്ത എന്ന രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം ഇന്ന്ആരംഭിക്കും. പരിപാടിയുടെ...
- Advertisment -

Most Popular

- Advertisement -