Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ അംഗനവാടി...

കുറ്റൂരിൽ അംഗനവാടി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണു

തിരുവല്ല: കുറ്റൂർ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള 45-നമ്പർ പാണ്ടിശ്ശേരി ഭാഗം അംഗനവാടി കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം കനത്ത മഴയിൽ  തകർന്നു വീണു. 40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ്  അംഗനവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

ഇനിയും മതിൽ ഇടിഞ്ഞാൽ അത് പ്രധാന കെട്ടിടത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. അനേകം  കുട്ടികൾ ഉള്ള ഈ അംഗനവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ബലപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാസലഹരിക്കെതിരെ ദീപം കൊളുത്തി ഐക്യദാർഢ്യം: ആലപ്പുഴ ബീച്ചിൽ മോചനജ്വാല തെളിച്ചു

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ രാസലഹരിക്കെതിരെ ശക്തമായ പ്രതിരോധസന്ദേശമുയർത്തി മോചനജ്വാല തെളിച്ചു. ലഹരി വിരുദ്ധ മോചനജ്വാല പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ പി...

ആറന്മുള വള്ള സദ്യ : ചേനപ്പാടി പാളത്തൈര് സമർപ്പണം 3-ന്

കോട്ടയം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെക്കുള്ള പാളത്തൈര് സമർപ്പണം 3 ന് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഷ്ടമി രോഹിണി ദിനമായ 4 -നാണ് ജന്മാഷ്ടമി സദ്യ. ഇതിനായി വാഴൂർ തീർഥപാദാശ്രമ ഗോശാലയിൽ തയാറാക്കിയ...
- Advertisment -

Most Popular

- Advertisement -