Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപഞ്ചപാണ്ഡവ ക്ഷേത്ര...

പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടനവും ആറന്മുള വള്ള സദ്യയും ജൂലൈ 13 ന് ആരംഭിക്കും

ചങ്ങനാശ്ശേരി : ആറന്മുള വള്ള സദ്യയും അഞ്ചമ്പല ദർശനവും ജൂലൈ 13മുതൽ ഒക്ടോബർ 2വരെ നടക്കുന്നതിനുള്ള ആലോചന യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും, കെ. എസ് ആർ റ്റി സി യുടെയും ആറന്മുള പള്ളിയോട സേവാ സംഘ ത്തിന്റെയും പഞ്ചദിവ്യദേശ ദർശന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആറന്മുളയിലാണ് യോഗം ചേർന്നത്.ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് സാമ്പദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചദിവ്യ ദേശ ദർശൻ ചയർമാൻ ബി. രാധാകൃഷ്ണമേനോൻ യോഗം ഉത്ഘാടനം ചെയ്തു.

അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും, ആചാര -അനുഷ്ടാന രീതിയിൽ തന്നെ വള്ളസദ്യ നല്കും, പാർക്കിങ് ഏരിയ വർധിപ്പിക്കും, വഴിപാട് പ്രസാദം പ്രത്യേക പാക്കിങ്കിൽ തീർത്ഥടകർക്ക് നല്കും.തിരക്ക് കൂടുതൽ ആയാൽ കെ എസ് ആർ റ്റി സി ബസിൽ വരുന്ന തീർത്ഥടകർക്ക് പ്രത്യേക പരിഗണന നല്കും. അഞ്ചു ക്ഷേത്രങ്ങളിലും ഒരേ പോലെ പൂജ സമയവും, നട അടയ്ക്കലും ക്രമീകരിക്കും. അഞ്ചു ക്ഷേത്രങ്ങളിലെയും ഐതിഹ്യങ്ങൾ അടങ്ങിയ ബുക്ക്‌ ലെറ്റ് വിതരണം ചെയ്യും. ആദ്യം വരുന്ന ബസിന് എല്ലാ ക്ഷേത്രങ്ങളിലും സ്വീകരണം നല്കും തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായി .

കെ എസ് ആർ റ്റി സി സംസ്ഥാന സെൽ കോർഡിനേറ്റർ. ആർ സുനിൽകുമാർ,ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ കുമാർ, അനീഷ്, മനോജ്‌ കുമാർ,ആറന്മുള അസിസ്റ്റന്റ് കമ്മീഷണർ ആർ രേവതി, ചെങ്ങന്നൂർ എ. ഒ.പി ആർ മീര, ആറന്മുള എ. ഒ.ഈശ്വരൻ നമ്പൂതിരി, പുലിയൂർ സബ് ഗ്രൂപ്പ്‌ ഓഫീസർ
പ്രദീപ്‌, പഞ്ച ദിവ്യ ദേശദർശൻ സെക്രട്ടറി പ്രസാദ് കളത്തൂർ . ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് ആട്ടോ തൊഴിലാളികൾ.

തിരുവനന്തപുരം: നഗരത്തിലെ നൂറുകണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികൾ തിരുവനന്തപുരം പ്രസ് ക്ലബിന് സമീപം ഒരുമിച്ച് ചേർന്ന് തിരുവനന്തപുരം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ഡോ: ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ വില വർധനയും,വർദ്ധിപ്പിച്ച നികുതികളും...

കനത്ത മഴ : പാലക്കാട് വീട് ഇടി​ഞ്ഞു വീണ് 2 പേർ മരിച്ചു

പാലക്കാട് : പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.രാത്രി ഉറങ്ങിക്കിടക്കുന്നതിടെയാണ് ഒറ്റമുറി വീട് ഇടിഞ്ഞു...
- Advertisment -

Most Popular

- Advertisement -