Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപാലരുവി എക്സ്പ്രസ്സിന്റെ...

പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: തൂത്തുകുടിയിൽ നിന്ന് തിരുവല്ല വഴി പാലക്കാട്ടേക്കും തിരികെയും പോകുന്ന  പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറച്ചുകൊണ്ട് എ സി കോച്ച് ആക്കാനുള്ള റെയിൽവേയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട്  ആവശ്യപ്പെട്ടു.

11 ജനറൽ കമ്പാർട്ട്മെന്റും  5 സ്ലീപ്പർ കോച്ചുമടക്കം അടക്കം 18 ബോഗികളാണ് പാലരുവിക്കുള്ളത്.11 ജനറൽ കോച്ചിലും നിറയെ യാത്രക്കാരുമായി തിങ്ങി നിറഞ്ഞാണ്  നിത്യേന കടന്നുപോകുന്നത്. ഇതിലൊരു ജനറൽ കമ്പാർട്ട്മെൻറ് ഒഴിവാക്കിയാണ് പകരം എ സി കോച്ചു പിടിപ്പിക്കുന്നത്.  ജനറൽ കമ്പാർട്ട്മെൻ്റിലെ തിരക്ക് നിയന്ത്രണാധീതമാവുകയും ഇത് യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും, അഡീഷണൽ ആയി എ സി കമ്പാർട്ട്മെൻറ് പാലരുവിയിൽ കൂട്ടിച്ചേർക്കുന്നതാണ് യാത്രക്കാരോട് റെയിൽവേയ്ക്ക് നൽകാവുന്ന  വലിയ സഹായം എന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് പറഞ്ഞു. ജൂലൈ 4 മുതലാണ് പാലരുവിയിൽ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിലെ പുന്നമട-നെഹ്റു ട്രോഫി പാലം നിർമ്മാണം ഉദ്ഘാടനം നാളെ

ആലപ്പുഴ : ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമടയാറിന്റെ കരയിൽ  താമസിക്കുന്ന നെഹ്റുട്രോഫി വാർഡിലുള്ളവർക്കും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികൾക്കും സ്വപ്ന സാഫല്യമായി പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണത്തിന് നാളെ (സെപ്റ്റംബർ 20) തുടക്കമാകുന്നു....

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത : കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ  ജാഗ്രത പാലിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത്  മഴ പൊതുവെ കുറഞ്ഞ്  നിൽക്കുകയാണെങ്കിലും വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തി കുറഞ്ഞ മഴയ്ക്കാണ്...
- Advertisment -

Most Popular

- Advertisement -