Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsആലുവയിൽ ട്രെയിനിൽ...

ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട:ആലുവയിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവേ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.തിരുവല്ലയിൽനിന്നും ചെന്നൈ സെൻട്രൽ ട്രെയിനിൽ ആലുവയിൽ എത്തിയ യുവാവ് പ്ലാറ്റ്‌ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിലേക്ക് വീണ യുവാവിന്റെ കാലുകൾ അറ്റുപോയി.ഉടന്‍ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാകിസ്താനിലെ കൽക്കരി ഖനിയിലുണ്ടായ വെടിവയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രിയാണ്‌ സംഭവം . തോക്കുധാരികളായ ഒരു സംഘം...

പാലിയേക്കരയിലെ ടോൾ പിരിവ് : വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നതു സംബന്ധിച്ച കേസിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു.മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ്...
- Advertisment -

Most Popular

- Advertisement -