Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsKollamകര്‍ക്കിടകത്തില്‍ പ്രത്യേക...

കര്‍ക്കിടകത്തില്‍ പ്രത്യേക തീര്‍ഥാടന യാത്രകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ

കൊല്ലം: കര്‍ക്കിടകത്തില്‍ പ്രത്യേക തീര്‍ഥാടന യാത്രകള്‍ ഒരുക്കി കുളത്തൂപ്പുഴ കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യയോടൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും നടത്തി മടങ്ങുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്.

ജൂലൈ 19 ന് രാവിലെ അഞ്ചിന് തുടങ്ങുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന യാത്രക്ക് ബുക്കിംഗ് ആരംഭിച്ചു. ആറന്മുള വള്ളസദ്യയിലെ ചടങ്ങുകള്‍ കാണാനും, 44 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയിലും തീര്‍ഥാടകര്‍ക്ക് പങ്കെടുക്കാം.

പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിര്‍മാണവും കാണാം. തൃച്ചിറ്റാറ്റ്, തൃപുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയ ക്ഷേത്രങ്ങള്‍. മുതുകുളം പാണ്ഡവന്‍കാവ് ദുര്‍ഗാ ദേവി ക്ഷേത്രവും, കവിയൂര്‍ തൃക്കാകുടി ഗുഹാക്ഷേത്രവും സന്ദര്‍ശിക്കാം. നിരക്ക് 990 രൂപ.

ഓഗസ്റ്റ് മൂന്ന്, ഒന്‍പത്, 10 തീയതികളില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും കോട്ടയത്തെക്കുള്ള നാലമ്പല തീര്‍ഥാടന യാത്ര പുറപ്പെടുന്നത്. ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്നന ക്ഷേത്രങ്ങളിലെ ദര്‍ശനം കൂടാതെ രാമപുരത്തെ ശ്രീ രാമസ്വാമി ക്ഷേത്രം, കുടപ്പലം ശ്രീ ലക്ഷ്മണ സ്വാമി, അമനകര ശ്രീ ഭരത സ്വാമി, മേതിരി ശ്രീ ശത്രുഘ്നന സ്വാമി ക്ഷേത്രങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു.

കെഎസ്‌ആര്‍ടിസി മുഖേന എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യവും ലഭ്യമാണ്. നിരക്ക്- 700 രൂപ. ബുക്കിങിന് : 8921950903

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ : ഗുരുതരാവസ്ഥയിൽ

ആലപ്പുഴ : ആലപ്പുഴ ചാരുമൂട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. കുട്ടി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് മാസം മുൻപ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടി വീണിരുന്നു. എന്നാൽ മുറിവുകൾ...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 8,9,10 തീയതികളിൽ

പത്തനംതിട്ട : നഗരസഭ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 8,9,10 തീയതികളിൽ നടക്കും. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ  ആഭിമുഖ്യത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യ സംരംഭമാണ് ഇത്. മലയാളം സിനിമ, ഇന്ത്യൻ സിനിമ, ലോക...
- Advertisment -

Most Popular

- Advertisement -