Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദം :...

ന്യൂനമർദം : അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ, ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത.

ജൂലൈ 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 25 മുതൽ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (25) മുതൽ 27വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് .ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും  നേരിയ മഴയ്ക്ക്  സാധ്യതയെന്ന് മുന്നറിയിപ്പ്.  ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് ചില ജാഗ്രത നിർദ്ദേശങ്ങൾ  നൽകിയിട്ടുണ്ട്.  കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...

യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച

കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും ആഭരണവും പണവും നഷ്ടപ്പെട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിലെ എ.സി. കോച്ചുകളിൽ മോഷണം നടന്നത്.ഈ സമയം യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു.കവര്‍ച്ചാസംഘം...
- Advertisment -

Most Popular

- Advertisement -