Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha71-ാമത് നെഹ്റു...

71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നൽകാം.

എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ട‌ികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’71-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാഹോദര്യമാണ് എല്ലാ മതങ്ങളുടെയും കാതൽ: സജി ചെറിയാൻ

തിരുവല്ല: എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന സാഹോദര്യമാണ്  മതങ്ങളുടെയും കാതലെന്ന് സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിരണം ജാമിഅ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ...

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

തേനി : തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ...
- Advertisment -

Most Popular

- Advertisement -