Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപട്ടികവർഗ്ഗ വികസന...

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം

പത്തനംതിട്ട: പട്ടികവർഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുൽസവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കുറുമ്പൻമൂഴി ഉന്നതിയിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു.

ഊരുമൂപ്പൻ പൊടിയൻ കുഞ്ഞു കുഞ്ഞു അധ്യക്ഷനായി. മുതിർന്നവർ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചർച്ചയും കലാപരിപാടികളും സംഘടിപ്പിച്ചു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡൊമിനിക്, റാന്നി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ  എസ് എ നജീം,  ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ, റാന്നി റേഞ്ച് ഓഫീസർ പി ബി ജയൻ, പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ജി രാജപ്പൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു

ആലപ്പുഴ: ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. 20നും 45നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യവുമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഇവര്‍...

ഗതാഗതമന്ത്രിയുടെ നിർദേശം: കെസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ  അഭിപ്രായങ്ങളും പരാതികളും നേരിട്ടറിയൻ ഉദ്യോഗസ്ഥർ എത്തി

തിരുവനന്തപുരം: കെസ്ആർടിസി സർവീസ് സംബന്ധിച്ച് യാത്രക്കാരുടെ  അഭിപ്രായങ്ങളും പരാതികളും  നേരിട്ടറിഞ്ഞ് നടപടിയെടുക്കണമെന്ന ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം ബസുകളിൽ പരാതി കേൾക്കാൻ ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ....
- Advertisment -

Most Popular

- Advertisement -