Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsകോയിപ്രത്ത് വള്ളം...

കോയിപ്രത്ത് വള്ളം മറിഞ്ഞു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു. മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വള്ളത്തിൽ  പോയപ്പോഴായിരുന്നു അപകടം. ഇന്നലെ വൈകിട്ട്  ആറുമണിക്കാണ് അപകടമുണ്ടായത്. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേർ ഉണ്ടായിരുന്നു.

രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ല.  തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. നിലവിൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര വനിതാ ദിനം :  കോട്ടയം നഗരത്തില്‍ വനിത നെറ്റ് വാക്ക്

കോട്ടയം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കുന്ന ”നിര്‍ഭയ നിശ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തുടര്‍ന്ന് നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍...

ലൈഫ് ലൈൻ ആശുപത്രിയുടെ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം 18- ന്

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാർഡിയോ-പ്രസവചികിത്സ (cardio obstetrics) സിമ്പോസിയം ഫെബ്രുവരി 18ന് അടൂർ വൈറ്റ് പോർട്ടിക്കോ ആഡിറ്റോറിയത്തിൽ നടക്കും. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -